വന്ദ്യ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പായുടെ മൂന്നാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ക്രിസ്മസ് കരോൾഗാന മത്സരം

കളമ്പാല: ദൈവസന്നിധിയിലേയ്ക്ക് വാങ്ങിപ്പോയ വന്ദ്യ മാത്യു കരിമ്പിൽ കോർ എപ്പിസ്കോപ്പായുടെ മൂന്നാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച്, കളമ്പാല സെന്റ്. ആന്റണീസ് കാത്തലിക് ചർച്ചും കരിമ്പിൽ കുടുംബവും ചേർന്നു നടത്തിയ ക്രിസ്മസ് കരോൾഗാന മത്സരം,18-12-2022 ഞായറാഴ്ച 2.30 ന് കളമ്പാല സെന്റ്.ആന്റണീസ് കാത്തലിക് ദേവാലയത്തിൽവച്ച് നടത്തപ്പെട്ടു. പത്തനംതിട്ട രൂപതാ മുൻ അധ്യക്ഷൻ അഭി.യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്താ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
റാന്നി മേഖലാ ഡിസ്ട്രിക്റ്റ് വികാരി ഫാ.ഷാജി ബഹനാൻ ചെറുപാലത്തിങ്കൽ, റാന്നി മേഖലാ മാതൃ സമാജം ഡയറക്ടർ റവ.ഫാ.ഫിലിപ്പ് തായില്ലം, റാന്നി മേഖലാ കുടുംബകൂട്ടായ്മ ഡയറക്ടർ ഫാ.ഫിലിപ്പ് മഞ്ചാടിയിൽ, ഫാ.മാത്യു തടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു.
റാന്നി മേഖലയിൽ നിന്നുള്ള 10 പള്ളികൾ മത്സരത്തിൽ പങ്കെടുത്തു. ഫാ.വർഗ്ഗീസ് ഈരാച്ചേരിൽ, ശ്രീ. മാത്യു ചാക്കോ, ശ്രീമതി അനു ആന്റണി എന്നിവർ വിധികർത്താക്കളായിരുന്നു.
ഒന്നാം സ്ഥാനം സേക്രട്ട് ഹാർട്ട് മലങ്കര കാത്തലിക് ചർച്ച് പൂഴിക്കുന്ന് എവറോളിംഗ് ട്രോഫിയും 5000 രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി.
രണ്ടാം സ്ഥാനം ഹോളി ഫാമിലി മലങ്കര കാത്തലിക് ചർച്ച് വരവൂർ എവറോളിംഗ് ട്രോഫിയും 3000 രൂപ ക്യാഷ് അവാർഡും കരസ്ഥമാക്കി.
മൂന്നാം സ്ഥാനം സെന്റ്. പാട്രിക് മലങ്കര കാത്തലിക് ചർച്ച് അയിരൂർ എവറോളിംഗ് ട്രോഫിയും 1000 രൂപയും കരസ്ഥമാക്കി.
പരിപാടിയിൽ പങ്കെടുത്ത് ഈ സംരഭത്തെ വിജയിപ്പിച്ച എല്ലാ വൈദികർക്കും മത്സരാർത്ഥികൾക്കും ഇടവക വിശ്വാസികൾക്കും നന്ദി അർപ്പിക്കുന്നു.