വാഴ്ത്തപെട്ട മസ്സാബ്ക്കി സഹോദരന്മാരെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു.

സുറിയാനി സഭകൾക്ക് വീണ്ടും ഒരു അനുഗ്രഹീത നിമിഷം. അന്തിയോക്യൻ പാശ്ചാത്യ സുറിയാനി സഭാ കുടുംബത്തിൽ നിന്ന് വീണ്ടും ഒരു വിശുദ്ധ പദവി പ്രഖ്യാപനം.
മാറോനീത്ത സഭയിലെ വാഴ്ത്തപെട്ട മസ്സാബ്ക്കി സഹോദരന്മാരെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ തീരുമാനിച്ചു. 1860 ഇൽ ക്രിസ്തീയ വിശ്വാസത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചതിന്റെ പേരിൽ ഫ്രാൻസിസ്, അബ്ദേൽ മയോറ്റി, റഫായേൽ എന്നീ സഹോദരന്മാരെ ആണ് നാമകരണ നടപടികളുടെ ഭാഗമായുള്ള യാതൊരു അദ്ഭുത പ്രവർത്തനത്തിന്റെയും ആവശ്യം ഇല്ലാതെ തന്നെ വിശുദ്ധ പദവിയിലേക്ക് ഉയർത്താൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ തീയതി ഇനിയും തീരുമാനിച്ചിട്ടില്ല. മാറോനീത്താ സുറിയാനി കത്തോലിക്കാ സഭയുടെ പാത്രിയാർക്കീസ് മോറാൻ മോർ ബഷാര ബുട്രോസ് അല്‍ റായി ബാവാ തിരുമേനി ആണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വാഴ്ത്തപെട്ട മസ്സാബ്ക്കി സഹദാ സഹോദരന്മാരെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ.
ടീം ഖോലോ ദ് മലങ്കര