പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കാലം ചെയ്തു

"പരിചിൽ മുടഞ്ഞൊരു നൽമുടികൾ
ബലിപീഠത്തിലിരിപ്പുണ്ട്
നിർമ്മലരായ് പരി കർമ്മിപ്പോ - രാചാര്യർക്കവ ചൂടിടും"
എമിരിറ്റസ് പോപ്പ് ബെനഡിക്റ്റ് പതിനാറാമൻ വിടവാങ്ങി. ഇന്ന് രാവിലെ പ്രാദേശിക സമയം 9.34 - നായിരുന്നു മരണം സംഭവിച്ചത്.
വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി 2005 - 2013 വരെ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന ബെനഡിക്റ്റ് പതിനാറാമൻ 2013 ഫെബ്രുവരി 28-ന് വാർദ്ധക്യസഹജമായ കാരണങ്ങളാൽ തൽസ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. കുറച്ചുകാലമായി രോഗങ്ങളാൽ വലഞ്ഞിരുന്ന അദ്ദേഹത്തിനായി ഫ്രാൻസിസ് പാപ്പ കഴിഞ്ഞ ദിവസം എല്ലാവരോടും പ്രാർത്ഥന ചോദിച്ചിരുന്നു. ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായിരുന്നു ബെനഡിക്റ്റ് പതിനാറാമൻ പാപ്പ.
ടീം ഖോലോ ദ് മലങ്കര