തനിതങ്കമാണ് ഇവർ; കളഞ്ഞു കിട്ടിയ മാല തിരികെ നല്കി മാതൃകയായി ജിയയും ജോയലിയും

തനിതങ്കമാണ് ഇവർ; കളഞ്ഞു കിട്ടിയ മാല തിരികെ നല്കി മാതൃകയായി ജിയയും ജോയലിയും

വെണ്ണിക്കുളം: കളഞ്ഞു കിട്ടിയ മാല തിരികെ നല്കി മാതൃകയായി ജിയയും ജോയലിയും. സഹപാഠിയായ നീരജ  ജയൻ്റെ ഒന്നര മാസം മുൻപ് നഷ്ടപ്പെട്ട മാലയാണ് ഇന്ന് കളിക്കുന്നതിന്നിടെ കുട്ടികളുടെ കണ്ണിൽ പെട്ടത്. ഉടൻ തന്നെ കളഞ്ഞു കിട്ടിയ മാല ഹെഡ്മിസ്ട്രസിനെ എല്പ്പിക്കുകയും ചെയ്തു തുടർന്നുള്ള അന്വേഷണത്തിലാണ് സെൻ്റ് ബഹനാൻസ് ഹയർ സെക്കൻ്ററിസ്കൂളിലെ യു.പി വിഭാഗത്തിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന നീരജ ജയന് അച്ഛൻ വാങ്ങി കൊടുത്ത ഒരു പവൻ്റെ മാലയാണിതെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ജനുവരി 15 ന് ഈ മാല നഷ്ടപ്പെട്ടിരുന്നു. അച്ഛൻ സമ്മാനമായി നല്കിയ മാലനഷ്ടപ്പെട്ടതിൻ്റെ വേദനയിലായിരുന്നു നീരജയും അമ്മ ശാലിനിയും. മാല അമ്മയ്ക്കു കൈമാറുകയും സ്കൂൾ പ്രിൻസിപ്പൽ ഡോ. ജേക്കബ് മണ്ണു മൂട് ഹൈഡ്മിസ്ട്രസ് രജനി ജോയി എന്നിവർ ജിയ അന്ന അനിലിനെയും ജോയലി മറിയം ജോസഫിനെയും ആദരിക്കുകയും ഇരുവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. 
തെള്ളിയൂർ St. ഫ്രാൻസിസ് സേവിയർ മലങ്കര സുറിയാനി കത്തോലിക്ക ഇടവകാംഗമാണ്( (തിരുവല്ലാഅതിഭദ്രാസനം) ) പിതാവ് അനിൽ k മാത്യു  എം സി എ തെള്ളിയൂർ യൂണിറ്റ് പ്രസിഡന്റ്‌ ആണ്,മാതാവ്  മഞ്ജു അനിൽ.