ആദിവാസി ഊരുകളിലെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി MCYM റാന്നി മേഖല.
വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് എംസിവൈഎം റാന്നി മേഖല സമതിയുടെ നേതൃത്വത്തിൽ മേഖലയിലെ യൂണിറ്റുകളുടെ സഹകരണത്തോടെ *"ജോസഫൈൻ കൊയ്നോണിയ''* എന്ന പ്രോഗ്രാമിനോടനുബന്ധിച്ച് ആദ്യ ഘട്ടമായി പ്ലാപ്പള്ളി പ്രദേശത്തെ ആദിവാസി ഊരുകൾ സന്ദർശിക്കുകയും മുപ്പത് കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും കുട്ടികൾക്ക് ബേക്കറി കിറ്റുകളും വിതരണം ചെയ്തു.
മേഖല ഡയറക്ടർ ഫാ.ജോസഫ് വരമ്പുങ്കൽ ഒ.ഐ.സി., മേഖല പ്രസിഡൻറ് ജെബിൻ വർഗീസ്, മേഖല സെക്രട്ടറി മെൽവിൻ മാത്യു, ജോയിന്റ് സെക്രട്ടറിമാരായ നവീൻ മോൻസി, റീബ എലിസബേത് രാജൻ, സിന്റിക്കേറ്റ് മെമ്പർ ആശിഷ് മാത്യു സിബി, കെ സി വൈ എം സംസ്ഥാന സെക്രട്ടറി മറിയം റ്റി തോമസ്, ആനിമേറ്റേർമാരായ ജോയ്സ് വിൽസൺ, ജിനു ജോർജ്, ജെറിൻ പ്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി.