മേക്കൊഴൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിന്റെ നവതി ആഘോഷം

മേക്കൊഴൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിന്റെ നവതി ആഘോഷങ്ങൾക്ക് അത്യഭിവന്ദ്യ കാതോലിക്ക ബാവ തിരുമനസ്സും അഭിവന്ദ്യ പിതാക്കന്മാരും ചേർന്ന് തിരി തെളിയിച്ചു.
പത്തനംതിട്ട ഭദ്രാസനത്തിലെ മേമേക്കൊഴൂർ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി തൊണ്ണൂറിലധികം പേരുടെ നേത്രദാന സമ്മതിപത്രം ഇടവക വികാരി ബഹു. ഫാ. വർഗീസ് കാലായിൽ വടക്കേതിന്റെ (Rev. Fr. Varghese Kalayil Vadakkethil) നേതൃത്വത്തിൽ യുവജനങ്ങളും ഇടവകാംഗങ്ങളും തയ്യാറാക്കിയത് പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ ആബൂൻ സാമൂവേൽ മോർ ഐറേനിയോസ് മെത്രാപ്പോലീത്ത മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ചന്ദ്രിക സുനിലിന് കൈമാറി.
നവതി ലോഗോ, എം സി വൈ എം യൂണിറ്റ് പ്രസിഡന്റ് ആൽബിൻ ജോസഫ് രൂപകല്പന ചെയ്തത് പത്തനംതിട്ട ഭദ്രാസന വികാരി ജനറൽ റവ ഫാ ഷാജി മാണികുളം പ്രകാശനം ചെയ്തു.