മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 27 -മത് പരിശുദ്ധ സുന്നഹദോസ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ 27 -മത് പരിശുദ്ധ സുന്നഹദോസ് 2023 ഫെബ്രുവരി 27 -ന് തുടങ്ങി മാർച്ച് 3 - ന് സമാപിച്ചു. മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ച സുന്നഹദോസിൽ സുന്നഹദോസ് സെക്രട്ടറി ആർച്ചുബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ജോസഫ് മാർ തോമസ് , വിൻസൻ്റ് മാർ പൗലോസ്, സാമുവൽ മാർ ഐറേനിയോസ്, ഫിലിപ്പോസ് മാർ സ്തേഫാനോസ്, തോമസ് മാർ അന്തോണിയോസ്, തോമസ് മാർ യൗസേബിയോസ്, യൂഹാനോൻ മാർ തിയഡോഷ്യസ്, ഗീവർഗീസ് മാർ മക്കാറിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, എബ്രഹാം മാർ ജൂലിയോസ്, ആൻ്റണി മാർ സിൽവാനോസ്, മാത്യൂസ് മാർ പോളികാർപോസ് എന്നിവർ സംബന്ധിച്ചു.