തിരുവല്ല അതിഭദ്രാസന സമിതി 2025 ലെപ്രവർത്തന വർഷത്തെ കർമ്മപദ്ധതി ഉദ്ഘാടനം

തിരുവല്ല അതിഭദ്രാസന സമിതി 2025 ലെപ്രവർത്തന വർഷത്തെ കർമ്മപദ്ധതി ഉദ്ഘാടനം

''അൽമായർ ആദ്ധ്യാത്മികതയിലൂന്നി സമൂഹത്തിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുന്നിട്ടിറങ്ങണം" : ആർച്ച്ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ്

തിരുവല്ല: ''അൽമായർ ആദ്ധ്യാത്മികതയിലൂന്നി സമൂഹത്തിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുന്നിട്ടിറങ്ങണം" എന്ന് ആർച്ച്ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് ആഹ്വാനം ചെയ്തു. മലങ്കര കാത്തലിക് അസോസിയേഷൻ (എം സി എ ) 


 2025 ഫെബ്രുവരി 26-ാം തീയതി തിരുവല്ല
 ശാന്തി നിലയത്തിൽ വച്ച് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.സി.എ അതിഭദ്രാസന പ്രസിഡണ്ട് ബിജു പാലത്തിങ്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ആധ്യാത്മിക ഉപദേഷ്ടാവ് ഫാ.മത്തായി മണ്ണുർ വടക്കേതിൽ ആമുഖ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജോൺ, ട്രഷാർ ഷാജി ചാണ്ടി, സഭാതല വൈസ് പ്രസിഡണ്ട് ഷിബു മാത്യു, ഭാരവാഹികളായ സജി പുല്ലാട്, റോയി മധുരത്തിൽ, പുഷ്പ, എലിസബത്ത് ജോൺ, ജെസി അലക്സ്,ജോജി വി.ചെറി, ബിജു ജോർജ്ജ്, റോബിൻ മാത്യു, എം.സിവൈ.എം സഭാതല പ്രസിഡണ്ട് മോനു ജോസഫ് , എം.സി.സി.എൽ പ്രസിഡണ്ട് അബിഗയിൽ ബിജു എന്നിവർ പ്രസംഗിച്ചു. കെ.സി.സി സെക്രട്ടി അഡ്വ. പ്രകാശ് പി.തോമസ് ക്ലാസ് നയിച്ചു. ഭവന നിർമാണ ഫണ്ട് ,വിവിധ കാരുണ്യ ധനസഹായങ്ങളും - വിദ്യാഭ്യാസ സ്കോളർഷിപ്പും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് സഭയുടെ ഉത്സാഹിയായ പുത്രൻ " ബഹുമതി നേടിയ ഡോ .ഷിബു സക്കറിയ, സഭാതല എം സി എ വൈസ് പ്രസിഡണ്ട് ഷിബു മാത്യു , എം.സിവൈ.എം സഭാതല പ്രസിഡണ്ട് മോനു ജോസഫ് , കെ.സിവൈ.എം സംസ്ഥാന  ജനറൽ സെക്രട്ടറി ജോബിൻ ജോസ് , ജില്ലാ ചെസ് അസോസിയേഷൻ പ്രസിഡണ്ട് ഷാജി പൂച്ചേരിൽ, ഗാനരചയിതാവ് ബിജു വടക്കത്ര,
.ടെലിവിഷൻ അവാർഡ് ജേതാവ് ജീവേശ് വർഗീസ് എന്നിവരെ ആദരിച്ചു.