മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം എം.സി.വൈ.എം. പ്രതിഷേധിച്ചു. 

മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം എം.സി.വൈ.എം. പ്രതിഷേധിച്ചു. 
വികാരി ജനറാള്‍ മോൺ.ഡോ .ഐസക്ക് പറപ്പള്ളി ഉത്ഘാടനം ചെയുന്നു

തിരുവല്ല : ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ക്രൈസ്തവ വിശ്വാസങ്ങളെയും വിശുദ്ധ കുരിശിനെയും വികലമായി ചിത്രീകരിക്കുകയും കക്കുകളി എന്ന നാടകത്തിലൂടെ ഇത് ആവര്‍ത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന 
എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് സംഘടനകളുടെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ തിരുവല്ല അതിരൂപതയിലെ മലങ്കര കത്തോലിക്കാ യുവജന പ്രസ്ഥാനം [എം.സി.വൈ.എം] ന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. 

തിരുമൂലപുരം ജംഗ്‌ഷനില്‍ ശനിയാഴ്ച വൈകുന്നേരം സംഘടിപ്പിച്ച പ്രതിഷേധ പരിപാടി തിരുവല്ല അതിരൂപതയുടെ മുഖ്യ വികാരി ജനറാള്‍ മോൺ.ഡോ .ഐസക്ക് പറപ്പള്ളി ഉത്ഘാടനം ചെയ്തു. 'ക്രൈസ്തവ സമൂഹത്തിനെതിരായി ആവര്‍ത്തിക്കപ്പെടുന്ന കടന്നാക്രമണങ്ങൾ കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുമെന്നും, നാടിന്റെ നല്ല ഭാവിക്ക് ഉതകേണ്ട വിദ്യാര്‍ഥി പ്രസ്ഥാനങ്ങളെ വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും വക്താക്കളാക്കുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ആശങ്ക ജനിപ്പിക്കുന്നതാണെന്നും' അച്ചൻ അഭിപ്രായപെട്ടു. 

അതിരൂപതയിലെ സന്യാസിനി സഭകളെ പ്രതിനിധീകരിച്ച് എം.സി.വൈ.എം. തിരുവല്ല മേഖല യൂത്ത് കോർഡിനേറ്റേർ 
Sr. ലൈസി OSS സംസാരിച്ചു. 'കേരള ചരിത്രത്തില്‍ ആതുര സേവന രംഗത്ത്‌ നിസ്തുലമായ സംഭാവനകള്‍ നല്‍കുന്ന കന്യാസ്ത്രീ സഭകളെ പൊതുസമൂഹത്തില്‍ അവഹേളിക്കുന്ന പ്രവണത അപലപനീയമാണെന്ന്'  സിസ്റ്റര്‍ പറഞ്ഞു.അതിരൂപത ഡയറക്ടര്‍  റവ. ഫാ. ജോസ് തൈപ്പറമ്പിൽ, സെക്രട്ടറി മോനു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.  വിവിധ മേഖലകളുടെ ഡയറക്ടര്‍ അച്ചന്മാർ, ഭാരവാഹികൾ, സിസ്റ്റേഴ്സ് എന്നിവർ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.