സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പ്രത്യേക ജൂറി പരാമര്‍ശം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ജനുവരി 22നു പ്രഖ്യാപിച്ച 2023 വർഷത്തിലെ ടെലിവിഷൻ പുരസ്കാരത്തിൽ വാർത്താ ഇതര പരിപാടികളുടെ മികച്ച ആങ്കറിനുള്ള പ്രത്യേക ജൂറി പരാമർശം ചലച്ചിത്ര നടനും അവതാരകനുമായ ജീവേശ് വർഗീസിന് ലഭിച്ചു.

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം പ്രത്യേക ജൂറി പരാമര്‍ശം

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2025 ജനുവരി 22നു പ്രഖ്യാപിച്ച 2023 വർഷത്തിലെ ടെലിവിഷൻ പുരസ്കാരത്തിൽ വാർത്താ ഇതര പരിപാടികളുടെ മികച്ച ആങ്കറിനുള്ള പ്രത്യേക ജൂറി പരാമർശം ചലച്ചിത്ര നടനും അവതാരകനുമായ ജീവേശ് വർഗീസിന്  ലഭിച്ചു.  പ്രശസ്ത കാഥികൻ ശ്രീ മധുരിമ ഉണ്ണികൃഷ്ണനുമായുള്ള "കഥയുടെ കൽപ്പാന്തകാലത്തോളം" എന്ന ദൂരദർശൻ അവതരിപ്പിച്ച അഭിമുഖ പരിപാടിയാണ്   അംഗീകാരം നേടിക്കൊടുത്തത്. സ്ഥിരം കണ്ടു വരുന്ന അവതരണ ശൈലിയിൽ നിന്ന് വ്യത്യസ്തവും ആകർഷണീയവുമായ പ്രകടന മികവ് അർഹതക്ക് കാരണമായി ചൂണ്ടി കാണിക്കപ്പെട്ടു. പുറമറ്റം പുത്തൻകയ്യാലക്കൽ ഡോ. വർഗീസ് പി. പീറ്ററിൻ്റെയും ശോശാമ്മ വർഗീസിൻ്റെയും മകനാണ്. ഭാര്യ: ബിന്നി ജീവേശ്,മകൻ: ഓസ്റ്റിൻ ജീവേശ്,  മലങ്കര സുറിയാനി കത്തോലിക്ക സെന്റ്‌ ആൻസ് ഇരവിപേരൂർ, തിരുവല്ലാഅതിഭദ്രാസനം  അംഗവുമാണ്.