എം സി വൈ എം തിരുവല്ല അതിഭദ്രാസന സമിതിയുടെ വാർഷിക സെനറ്റ്

എം സി വൈ എം തിരുവല്ല അതിഭദ്രാസന സമിതിയുടെ വാർഷിക സെനറ്റ്

തിരുവല്ല : എം സി വൈ എം തിരുവല്ല അതിഭദ്രാസന സമിതിയുടെ വാർഷിക സെനറ്റ് സമ്മേളനം എരുമേലി മേഖലയുടെ ആതിഥേയത്തിൽ മുക്കൂട്ടുതറ സെൻ്റ് മേരിസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ വെച്ച് 2023 ജനുവരി 21 ശനിയാഴ്ച നടത്തപ്പെട്ടു. 

അതിഭദ്രാസനതിൻ്റെ യൂത്ത് കോർഡിനേറ്റർ ആയിരിക്കുന്ന സിസ്റ്റർ അലീന SIC പതാക ഉയർത്തി വാർഷിക സെനറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് എം സി വൈ എം ആന്തം ആലപിക്കുകയും, എംസി വൈ എം എരുമേലി മേഖലാ പ്രസിഡൻറ് ജിബിൻ എം സി വൈ എം പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. എരുമേലി മേഖല ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കുന്നുംപുറത്ത് ഉദ്ഘാടനം ചെയ്തു. എം സി വൈ എം അതിഭദ്രാസന പ്രസിഡൻ്റ് ശ്രീ ജോബിൻ ജോസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു . അതിഭദ്രാസന ഡയറക്ടർ ഫാദർ എബ്രഹാം തൈപ്പറമ്പിൽ ആമുഖ പ്രഭാഷണം നടത്തി. ശ്രദ്ധേയമായി നേട്ടങ്ങൾ കൈവരിച്ച യുവജനങ്ങളെ ആദരിക്കുകയും അതോടൊപ്പം തന്നെ പുനരൈക്യവുമായി ബന്ധപ്പെട്ട വോളണ്ടിയേഴ്സ് ആയി പ്രവർത്തിച്ച യുവജനങ്ങളെ ആദരിക്കുകയും ചെയ്തു. ഇതിനു നേതൃത്വം നൽകിയ ഫാദർ സെബാസ്റ്റ്യൻ കുന്നുംപുറത്തെയും വെണ്ണിക്കുളം മേഖല യൂത്ത് കോഡിനേറ്റർ ആയിരിക്കുന്ന സിസ്റ്റർ റോസ് തെരേസിനും മെമെന്റോ നൽകി ആദരിച്ചു. വിവിധ മേഖലകളുടെ റിപ്പോർട്ട് അവതരണവും വിശകലനങ്ങളും നടത്തപ്പെട്ടു. തുടർന്ന് അതിഭദ്രാസന സമിതിയുടെ വാർഷിക റിപ്പോർട്ട് അവതരണവും നടന്നു 9 മേഖലകളിൽ നിന്നും 80 യുവജനങ്ങൾ സെനറ്റിൽ പങ്കെടുത്തു.

അതിഭദ്രാസന സെക്രട്ടറി പ്രിയ രാജൻ വാർഷിക സെനറ്റ് സമ്മേളനത്തന് നന്ദി അറിയിച്ചു. സെനറ്റ് ഹോസ്റ്റ് ചെയ്ത എരുമേലി മേഖലയോടുള്ള നന്ദി അറിയിക്കുന്നു... അതിഭദ്രാസന വൈസ് പ്രസിഡൻറ് മറിയം റ്റി തോമസ്, സഭാതല വൈസ് പ്രസിഡന്റ് റ്റീന കെ.എസ്, സഭാതല സിൻഡിക്കേറ്റ് മെമ്പർ ജെറിൻ പ്ലാച്ചേരിൽ, അതിഭദ്രാസന ആനിമേറ്റേഴ്സ് ഷിബി മണ്ണിൽ, ജിജി മോൾ എന്നിവർ നേതൃത്വം നൽകി.