സിസ്റ്റർ ഫ്ലാവിയ എസ് ഐ സി കർത്താവിൽ നിദ്ര പ്രാപിച്ചു

തിരുമൂലപുരം ബഥനി മഠാംഗം സിസ്റ്റർ ഫ്ലാവിയ എസ്. ഐ. സി (85, TVLA ) കർത്താവിൽ നിദ്ര പ്രാപിച്ചു. ശാന്തിപുരം നടുക്കേൽ പീലിക്കുഴിയിൽ കുടുംബാംഗമാണ്.
മൃതസംസ്ക്കാരം ശനിയാഴ്ച്ച (27 /05/ 2023) 11 am ന് തിരുവല്ല അതിഭദ്രാസനാധിപൻ അഭിവന്ദ്യ ആബൂൻ തോമസ് മോർ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ മഠം വക സെമിത്തേരിയിൽ. സിസ്റ്ററിന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് 6.30 pm ന് തിരുമൂലപുരം പ്രൊവിൻഷ്യൽ ഹൗസിൽ കൊണ്ടുവരുന്നതാണ്.
കുന്നംകുളം സ്കൂളിൽ ക്ലാർക്ക് ആയും, തിരുമൂലപുരം, ചെങ്ങരൂർ, പുത്തനങ്ങാടി, കുമിളി, നാരങ്ങാതോട്, വെണ്ണികുളം, വളകോട്, പഴയരിക്കണ്ടം, മല്ലപ്പള്ളി എന്നീ മഠങ്ങളിൽ സുപ്പീര്യറായും ദർശന പാസ്റ്ററൽ സെന്റർ പീച്ചീ, മേരിഗിരി അരമന, മാക്ഫസ്റ് കോളേജ് ഹോസ്റ്റൽ, എന്നിവിടങ്ങളിൽ ഇൻചാർജ് ആയും ഹോസ്റ്റൽ വാർഡൻ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിസ്റ്റർ പനയംമ്പാല പീലിക്കുഴിയിൽ വീട്ടിൽ പരേതരായ എൻ ഐ ജോസഫിന്റെയും ചിന്നമ്മയുടെയും മകളാണ്. ഫാദർ ജോസഫ് അഞ്ചേരിൽ ഒ ഐ സി സിസ്റ്ററിന്റെ സഹോദരി പുത്രനും പരേതനായ ഫാദർ എബ്രഹാം മഠത്തിറമ്പിൽ, ഫാദർ ജോസ് കണ്ണംകുളം(ബത്തേരി), ഫാദർ രഞ്ജിത്ത് മഠത്തിറമ്പിൽ, സിസ്റ്റർ മേരിലിറ്റ് ഒ എസ് എസ് എന്നിവർ കുടുംബംഗങ്ങളാണ്.