സമന്വയ പാസ്റ്ററൽ സെന്ററിന്റെ നവീകരിച്ച ഓഫീസുകളുടെ കൂദാശ നടന്നു

സമന്വയ പാസ്റ്ററൽ സെന്ററിന്റെ നവീകരിച്ച ഓഫീസുകളുടെ കൂദാശ നടന്നു
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ വിവിധ പ്രേഷിത കാര്യാലങ്ങളുടെ ഓഫീസുകൾ പ്രവർത്തിക്കുന്ന പട്ടം സെന്റ് മേരീസ് ക്യാമ്പസിലെ സമന്വയ പാസ്റ്ററൽ സെന്ററിന്റെ നവികരിച്ച ഓഫീസുകളുടെ കൂദാശ കർമ്മം 2023 മാർച്ച് 14 വൈകിട്ട് 3.30 നു അത്യഭിവന്ദ്യ കാതോലിക്ക ബാവ തിരുമേനി നിർവഹിച്ചു.
മേജർ അതിഭദ്രാസനത്തിലെ വിവിധ പ്രേഷിത ശ്രുശൂഷകളുടെ ഏകോപനത്തിനായി നിയമിതനായിരിക്കുന്ന വികാരി ജനറൽ വന്ദ്യ തോമസ് കയ്യാലക്കൽ അച്ചൻ ആണ് സമന്വയ പാസ്റ്ററൽ സെന്ററിന്റെ ഡയറക്ടർ. വന്ദ്യ വികാരി ജനറൽ തോമസ് കയ്യാലക്കൽ അച്ചന്റെ കാര്യാലയവും സമന്വയ പാസ്റ്ററൽ സെന്ററിൽ ആയിരിക്കും.
ദൈവദാസൻ മോർ ഇവാനിയോസ് തിരുമേനിയുടെ നാമകരണ നടപടികളുടെ ഓഫീസ് ( ന്യൂമാൻ സെന്റർ )
സമന്വയ പാസ്റ്ററൽ സെന്ററിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ ആയിരിക്കും ഇനി മുതൽ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ കൂദാശയും അത്യഭിവന്ദ്യ ബാവ തിരുമേനി നിർവഹിച്ചു. മേജർ അതിഭദ്രാസന സഹായ മെത്രാൻ അഭി. മാത്യൂസ് മോർ പോളികാർപ്പോസ് തിരുമേനി സഹകാർമികനായി.