എക്ലേസിയാ2022 പരുത്തിക്കുഴി പള്ളിയിൽ 2022 ഡിസംബർ മാസം 29 തീയതി നടത്തപ്പെടുന്നു.
തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ നെടുമങ്ങാട് വൈദീക ജില്ലയുടെ നേതൃത്വത്തിൽ നടത്തുന്ന ക്രിസ്മസ് പുതുവത്സര സംഗമവും, ക്രിസ്മസ് കരോൾ ഗാന മത്സരവും, ക്രിസ്മസ് പുൽക്കൂടു മത്സരം, ക്രിസ്മസ് ഫാദർ മത്സരം എക്ലേസിയാ2022 പരുത്തിക്കുഴി ഹോളി ഫാമിലി മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ വെച്ചു ഡിസംബർ മാസം 29 തീയതി നടത്തപ്പെടും.
ഡിസംബർ 29ാം തീയതി ഉച്ചക്ക് 2മണി മുതൽ കരോൾ ഗാന മത്സരവും വൈകുന്നേരം അഞ്ചു മണിക്ക് ക്രിസ്മസ് സംഗമവും നടത്തപ്പെടുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിഭദ്രാസനതിന്റെ സഹായ മെത്രാൻ അഭിവന്ദ്യ ആബൂൻ മാത്യൂസ് മോർ പോളികാർപ്പോസ് എപ്പിസ്ക്കോപ്പാ ഉദ്ഘാടനം ചെയ്യുന്നു.