ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം കൊട്ടാരക്കരയിൽ

ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം കൊട്ടാരക്കരയിൽ

ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലി ആഘോഷം കൊട്ടാരക്കരയിൽ

കൊട്ടാരക്കര: മാവേലിക്കര ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജത ജൂബിലി, വന്ദ്യ പിതാവിന്റെ ജന്മനാടായ കൊട്ടാരക്കരയിൽ, കിഴക്കേവീട് കുടുംബം, കിഴക്കേത്തെരുവ് മാതൃഇടവക, കൊട്ടാരക്കര പൗരാവലി എന്നിവർ സംയുക്തമായി 2023 ഏപ്രിൽ 14-ന് ഉച്ചകഴിഞ്ഞ് 03-ന് കൊട്ടാരക്കര മാർത്തോമാ ജൂബിലി മന്ദിരത്തിൽ ആഘോഷിക്കുന്നു.

ഭാരത മെത്രാൻ സമിതിയുടെ (CBCI) അധ്യക്ഷൻ അഭിവന്ദ്യ ആർച്ച്ബിഷപ്പ് ഡോ. ആൻഡ്രൂസ് താഴത്ത് പിതാവിന്റെ അധ്യക്ഷതയിൽ കൂടുന്ന മെത്രാഭിഷേക രജത ജൂബിലി അനുമോദന സമ്മേളനം കേരളത്തിന്റെ ആദരണീയനായ ധനകാര്യ വകുപ്പ്    മന്ത്രി ശ്രി. K.N. ബാലഗോപാൽ ഉത്ഘാടനം ചെയ്യുന്നു.

സഭാ മേലധ്യക്ഷന്മാരായ ആർച്ച്ബിഷപ്പ് ജോർജ് ആന്റണിസാമി, ആർച്ച്ബിഷപ്പ് സൂസൈ പാക്യം, ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപ്പോലീത്ത, ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത, സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്ത, ഉമ്മൻ ജോർജ് തിരുമേനി, ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി, ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ്പ് വിൻസെന്റ് സാമുവേൽ, പൊതുപ്രവർത്തകരായ ശ്രി. കൊടികുന്നേൽ സുരേഷ്, ശ്രി N.K. പ്രേമചന്ദ്രൻ, ശ്രി. K.G. ഗണേഷ് കുമാർ, ഡോ. പുനലൂർ സോമരാജൻ, ശ്രി. തങ്കപ്പൻ പിള്ള, ശ്രി. സതീഷ് സത്യപാലൻ, ശ്രി. റെജിമോൻ വർഗ്ഗിസ്, ഇമാം മുഹ്‌സിൻ അഹമ്മദ് ബാഖവി എന്നിവർ അനുമോദന സമ്മേളനത്തിൽ ആശംസകൾ അറിയിക്കുന്നു.

ഏപ്രിൽ 14-ന് രാവിലെ 10-ന് മാതൃഇടവകയായ കിഴക്കേത്തെരുവ് ഹോളി ട്രിനിറ്റി ദേവാലയത്തിൽ അഭിവന്ദ്യ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ ജൂബിലി സമൂഹബലി അർപ്പിക്കുന്നു.

CBCI സഭൈക്യ സംവാദ കമ്മീഷൻ അധ്യക്ഷൻ, KCBC വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ, നിലക്കൽ എക്യൂമെനിക്കൽ ട്രസ്റ്റി, കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അൽമായ കമ്മീഷൻ അധ്യക്ഷൻ എന്നി നിലകളിൽ സഭയ്ക്കും സമൂഹത്തിനും കാര്യക്ഷമതയുടെ ചടുലമായ നേതൃത്വം അഭിവന്ദ്യ തിരുമേനി നിർവ്വഹിക്കുന്നു.  

മലങ്കര സുറിയാനി കത്തോലിക്കാ സഭ പൊതുസമൂഹത്തിന് നൽകിയ വലിയ സംഭാവനയായ ജോഷ്വാ തിരുമേനി സംലഭ്യതയുടെ ആൾ രൂപമായി സഭയിലും സമൂഹത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിക്കുന്നു.

വന്ദ്യ ഗിവർഗ്ഗിസ് നെടിയത്ത് റമ്പാച്ചൻ ജനറൽ കൺവീനറായ വിപുലമായ ജൂബിലി ആഘോഷ കമ്മിറ്റി പരിപാടികൾക്ക് നേതൃത്വം നൽകുന്നു.