പത്തനംതിട്ട ഭദ്രാസനം ക്രിസ്റ്റൽ ജൂബിലി നിറവിൽ

പത്തനംതിട്ട : 2010 ജനുവരി 25 ന് നിലവിൽ വന്ന ഭദ്രാസനം 15 വർഷങ്ങൾ പിന്നിട്ടതിന്റെ ജൂബിലി 2025 ജനുവരി 25 ന് തട്ട സെന്റ് ആന്റണീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ നടന്നു.
ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ ക്രിസോസ്റ്റം കൃതജ്ഞതാബലിയർപ്പണത്തിൽ മുഖ്യകാർമ്മികനായിരുന്നു. മാവേലിക്കര ഭദ്രാസനധ്യക്ഷൻ അഭിവന്ദ്യ ജോഷ്വ മാർ ഇഗ്നാത്തിയോസ് മെതാപ്പൊലീത്ത ഭദ്രാസനദിന സന്ദേശം നൽകി. വിവിധ കർമ്മ വേദികളിൽ മികവ് പലർത്തിയ ഭദ്രാസനത്തിലെ അംഗങ്ങളെ ചടങ്ങിൽ പത്തനംതിട്ട ഭദ്രാസന അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പൊലീത്ത ആദരിച്ചു.