മദ്ബഹാ ശുശ്രൂഷകർക്കായുള്ള പഠന ശിബിരം തെള്ളിയൂർ സെന്റ്. ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക ദൈവാലയത്തിൽ വച്ചു നടത്തപ്പെട്ടു

വെണ്ണിക്കുളം: MCYM വെണ്ണിക്കുളം മേഖലയുടെ നേതൃത്വത്തിൽ MIZBEAH മദ്ബഹാ ശുശ്രൂഷകർക്കായുള്ള പഠന ശിബിരം തെള്ളിയൂർ സെന്റ്. ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക ദൈവാലയത്തിൽ വച്ചു നടത്തപ്പെട്ടു.
MCYM തിരുവല്ല അതിരൂപത ഡയറക്ടർ റവ.ഫാ. ഏബ്രഹാം തൈപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അൽഫോൻസാ തോമസ് അധ്യക്ഷത വഹിച്ചു. രണ്ടു സെക്ഷൻ ആയി നടത്തപെട്ട ക്ലാസ്സിൽ ആദ്യത്തെ സെക്ഷൻ എടുത്തത് റവ.ഫാ. ജോസഫ് മലയാറ്റിൽ ആയിരുന്നു. മദ്ബഹായിൽ ശുശ്രൂഷ ചെയുന്നതിന്റെ മഹത്വം, തിരുവസ്ത്രത്തിന്റെ പ്രാധാന്യം, ആരാധന ക്രമവത്സരങ്ങൾ തുടങ്ങിയവയെക്കുറിച്ച് വിശദമായി പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സെക്ഷനിൽ റവ.ഫാ. വർഗീസ് ഈരാച്ചേരിൽ നേതൃത്വം നൽകി.ആരാധന ഗീതങ്ങളുടെ പരിശിലനവും, പ്രാക്ടിക്കൽ സെക്ഷനുകളും നടത്തപ്പെട്ടു.
മേഖലയുടെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്കുള്ള വിഗ് നിർമാണത്തിനുള്ള 'കേശദാനം' എന്ന പരിപാടിയും നടത്തപെട്ടു. 5 പേർ മുടി മുറിച്ചു നൽകുവാൻ കടന്നു വരുകയും, 4 പേർ മുൻപേ തന്നെ മുടി മുറിച്ചു ഏല്പിക്കുകയും ചെയ്തിരുന്നു.
14 യൂണിറ്റുകളിൽ നിന്നായി 92 അംഗങ്ങൾ അംഗങ്ങളും യൂണിറ്റ് ഡയറക്ടർമാർ പങ്കെടുത്തു.