കർമ്മപരിപാടികളുടെ ഉദ്ഘാടനം തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറൽ ഫാ. ഡോ ഐസക് പറപ്പള്ളിൽ നിർവഹിച്ചു.

മലങ്കര കാത്തലിക് അസോസിയേഷൻ നിരണം മേഖലാ സമിതിയുടെ 2023-24 വർഷത്തെ കർമ്മപരിപാടികളുടെ ഉദ്ഘാടനം തിരുവല്ല അതിഭദ്രാസന മുഖ്യ വികാരി ജനറൽ ഫാ. ഡോ ഐസക് പറപ്പള്ളിൽ നിർവഹിച്ചു. ഫാ. പ്രസാദ് ചിറയിൽ ഒഐസി മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോസ് മരിയദാസ് ഒഐസി നോമ്പുകാല നവീകരണ ധ്യാനം നയിച്ചു.
മേഖല പ്രസിഡന്റ് ബിജു പാലത്തിങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിനോദ് വർഗീസ്, ബെന്നി സ്കറിയ, ഷാനു മാത്യു, അനി ഏനാരിൽ, അമ്പോറ്റി ചിറയിൽ, അനീഷ് ചെറിയാൻ, ഐസക്ക് സിഎം, ജിനി സൂസൻ, ഷിബു ജോബ് എന്നിവർ പ്രസംഗിച്ചു.
എംജി സർവ്വകലാശാലയിൽ എം എസ് സി അപ്ലൈഡ് ഇലക്ട്രോണിക്സ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബെനഡിക്ട് മരിയ വർഗീസിനെ അനുമോദിച്ചു.