പതിവുതെറ്റാതെ നേർച്ചപ്പൊതികളുമായി സിജുവെത്തി.

പതിവുതെറ്റാതെ നേർച്ചപ്പൊതികളുമായി സിജുവെത്തി.

ദൈ.ദാ. മോർ ഈവാനിയോസ് മെത്രപൊലീത്തയുടെ 70-മത്  ഒർമ്മ പെരുനാളിന്റെ ഭാഗമായി പ്രവാസി മലയാളി നേർച്ചയായി തൊഴിലാളികൾക്ക് ആഹാരമെത്തിച്ചു.

Siju earns from working as a driver, every year on July 15th, Mor Evanios Day, he comes to the camps with his daughter Angel to provide food. Siju was an example by delivering food kits to the workers even during the covid period. Last year, 500 food packets were given to the workers.  Siju has also received the award named after Former MP for CK Chandrappan.

പന്തളം സ്വദേശി സിജുവാണ് ദുബായ്, ഷാർജ എന്നിവിടങ്ങളിലെ പാവപ്പെട്ട 150 തൊഴിലാളികൾക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചുനൽകിയത്.



2016 മുതൽ സിജു യു.എ.ഇ.യിൽ തൊഴിലാളികൾക്ക് പ്രാർഥനയായി ആഹാരം വിതരണം ചെയ്യുന്നുണ്ട്. അതിനുമുൻപ് കേരളത്തിലും ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിരുന്നു.



ഡ്രൈവർ ജോലി ചെയ്ത് കിട്ടുന്ന സിജുവിന്റെ തുച്ഛമായ നീക്കിയിരിപ്പിൽ നിന്നാണ് വർഷംതോറും മുടങ്ങാതെ മോർ ഈവാനിയോസ് ദിനമായ ജൂലായ് 15-ന് ക്യാമ്പുകളിൽ മകൾ ഏയ്ഞ്ചലോടൊപ്പമെത്തി ആഹാരം നൽകുന്നത്. കോവിഡ് കാലത്തും സിജു തൊഴിലാളികൾക്ക് ആഹാര കിറ്റുകളെത്തിച്ച് മാതൃകയായിരുന്നു. കഴിഞ്ഞവർഷം 500 ഭക്ഷണപ്പൊതികൾ തൊഴിലാളികൾക്ക് നൽകിയിരുന്നു. ജീവകാരുണ്യ പ്രവർത്തനത്തിന് മുൻ എം.പി. സി.കെ.ചന്ദ്രപ്പന്റെ പേരിലുള്ള പുരസ്‌കരവും സിജുവിന് ലഭിച്ചിട്ടുണ്ട്.