മോനി ഏഴംകുളം അനുസ്മരണം MCA യുടെ നേതൃത്വത്തിൽ നടന്നു.

മോനി ഏഴംകുളം അനുസ്മരണം MCA യുടെ നേതൃത്വത്തിൽ നടന്നു.

MCA യുടെ നേതൃത്വത്തിൽ അടൂർ തിരുഹൃദയ ദൈവാലയത്തിൽ  ശ്രീ. മോനി ഏഴംകുളം അനുസ്മരണ യോഗം നടന്നു. വന്ദ്യ വർക്കി ആറ്റുപുറം കൊറേപ്പിസ്കോപ്പോ, വന്ദ്യ ഗിവർഗീസ് നെടിയത്ത് റമ്പാച്ചൻ, വന്ദ്യ ഫാ. ശാന്തൻ ചരുവിളയിൽ, MCA ഭാരവാഹികൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

അടൂർ വൈദിക ജില്ലയിൽ തൊടുവക്കാട് സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകാഗമായിരുന്നു പരേതനായ ശ്രീ. മോനി എഴംകുളം.MCYM, MCA തിരുവനന്തപുരം മേജർ അതി ഭദ്രാസനത്തിന്റെ മുൻ പ്രസിഡന്റ്, പാസ്റ്ററൽ കൗൺസിൽ അംഗം, സൺഡേ സ്കൂൾ  മാനേജിങ് കമ്മിറ്റി അംഗം, എന്നീ നിലകളിൽ സഭാ ശുശ്രൂഷകളിൽ സജീവമായി പ്രവർത്തിച്ചിരുന്നിരുന്നു.

അടൂർ വൈദിക ജില്ലയിലെ സണ്ടേസ്കൂൾ, MCYM, MCA, ഭാരവാഹി, വൈദിക ജില്ലയിലെ എല്ലാ പ്രവർത്തനങ്ങൾക്കും മുന്നിൽ നിന്ന് നയിയ്ക്കുകയും, തൊടുവക്കാട് ഇടവകയുടെ ട്രസ്റ്റി, സെക്രട്ടറി, 50 വർഷത്തോളം സണ്ടേസ്കൂൾ അദ്ധ്യാപകൻ, സണ്ടേസ്കൂൾ HM, ഇടവക നിർമ്മാണ കമ്മിറ്റി അംഗം എന്നീ നിലകളിൽ ഇടവകയിൽ പ്രവർത്തിയ്ക്കുകയും ചെയ്തിരുന്നു.

കൃഷി വകുപ്പിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷം പന്തളം എമിനൻസ് സ്കൂളിന്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയി സേവനം ചെയ്തിരുന്നു.  2023 ജൂലൈ 8 ആയിരുന്നു മരണം.