നിർമല കോളേജ് തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർ ആയത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

നിർമല കോളേജ്  തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർ ആയത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 71 വർഷമായി മികച്ച അക്കാദമിക നിലവാരവും പാരമ്പര്യവും പുലർത്തുന്ന മധ്യകേരളത്തിലെ സ്വയംഭരണ പദവിയുള്ള സ്ഥാപനമാണ് മൂവാറ്റുപുഴ നിർമല കോളേജ്. 3000-ൽ പരം വിദ്യാർഥികൾ പഠിക്കുന്ന നിർമല കോളേജ് ഉയർന്ന മതേതര മൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താൻ എന്നും ശ്രദ്ധ പുലർത്തുന്ന സ്‌ഥാപനമാണ്. കഴിഞ്ഞ ജൂലൈ 26 വെള്ളിയാഴ്ച്ച കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥിനികൾ നിസ്കാരം നടത്തുവാൻ ഒരു മുറി അനുവദിക്കണം എന്ന ആവശ്യവുമായി പ്രിൻസിപ്പാളിനെ സമീപിക്കുകയുണ്ടായി. കോളേജ് ഇതു പരിശോധിക്കുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടന അനുവദിച്ചു നല്‌കിയിരിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുള്ള അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ട് കോളേജ് ഇക്കാലമത്രയും പുലർത്തി വരുന്ന അതേ നയം തന്നെ തുടരുവാൻ തീരുമാനിക്കുകയും, പ്രസ്‌തുത ആവശ്യം ഒരു തരത്തിലും അനുവദിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊള്ളുകയുമാണ് ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ പെതുസമൂഹത്തിൽ നിന്നും സാമുദായിക രാഷ്ട്രീയ സംഘടനകളിൽ നിന്നും പ്രത്യേകിച്ച് എ.കെ.സി.സി., പൂർവ്വവിദ്യാർഥി സംഘടന, അധ്യാപക-രക്ഷകർത്ത സംഘടന, മറ്റ് മതനേതാക്കൾ തുടങ്ങിയവർ നൽകിയ പിൻതുണ നന്ദിയോടെ ഓർക്കുന്നു. പ്രസ്‌തുത വിഷയത്തിൻ മേൽ തെറ്റായ പ്രചരണങ്ങൾ നടത്തുന്നവർ ആയത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 

  #newsupdate #india #kerala #NewsAlert #MalayalamNews #newstoday