ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് ആവേശകരമായ സ്വീകരണം

എറണാകുളം : ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ബംഗളുരുവിൽ നിന്ന് ഇന്നലെ വൈകിട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് ആവേശകരമായ സ്വീകരണം. വൈകിട്ട് 7.30ന് വിമാനത്താവളത്തിലെത്തിയ മാർ താഴത്തിനെ ബിഷപ്പുമാരും എറ ണാകുളം-അങ്കമാലി അതിരൂപതയിലെയും തൃശൂർ അതിരൂപതയിലെയും വൈദികരും ചേർന്ന് സ്വീകരിച്ചു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ തോമസ് തറയിൽ, മാർ തോമസ് പാടിയത്ത്, മാർ ടോണി നീലങ്കാവിൽ, യൂഹന്നാൻ മാർ തെയോഡോഷ്യസ് എന്നിവരും തൃശൂർ മേയർ എം. കെ. വർഗീസ്, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് തുടങ്ങിയവരും നിരവധി വൈദികരും മാർ താഴത്തിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു