പുലിയൂർ മാർ ഈവാനിയോസ് ലോ കോളേജിലെ അദ്ധ്യയന വർഷ ക്ലാസുകൾ ഉത്ഘാടനം ചെയ്തു

ചെങ്ങന്നൂർ - പുലിയൂരിൽ ആരംഭിച്ച മാർ ഈവാനിയോസ് ലോ കോളേജിലെ 2023 - 24 അദ്ധ്യയന വർഷത്തെ ബി. എ. എൽ. എൽ. ബി., ബി.കോം എൽ. എൽ. ബി. ക്ലാസുകൾ മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ആബൂൻ ജോഷ്വാ മോർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
2023-2024 അദ്ധ്യായന വർഷത്തിലെ ക്ലാസുകൾ നവംബർ 7,8 തീയതികളിൽ നടക്കുന്ന ഇൻഡക്ഷൻ കോഴ്സോടുകൂടി ആരംഭിക്കുന്നതാണ്.
മാവേലിക്കര ഭദ്രാസനത്തിലെ മോൺ. ഡോ. സ്റ്റീഫൻ കുളത്തുംകരോട്ട്, ഡയറക്ടർ ഫാ. ജോബ് കല്ലുവിളയിൽ, പ്രിൻസിപ്പാൾ ഡോ. ഗിരീഷ് കെ, സ്റ്റാഫ് സെക്രട്ടറി ഇമ്മാനുവൽ പോൾ എന്നിവർ പ്രസംഗിച്ചു. വൈവിദ്ധ്യങ്ങളെ സ്വാഗതം ചെയ്ത പുണ്യ ഭൂമിയാണ് ഭാരതമെന്നും അവിടെ നീതിയും സത്യവും എല്ലാവർക്കും സംലഭ്യമാക്കുവാൻ നിപുണരായ നിയമ സാക്ഷരതയുള്ള യുവതയാണ് കാലഘട്ടത്തിനാവശ്യം എന്ന് ജസ്റ്റിസ് കുര്യൻ പറഞ്ഞു.