ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ വാർഷിക കോൺഫറൻസിൽ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കതോലിക്കാ ബാവ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളുടെ വാർഷിക കോൺഫറൻസിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭാധ്യക്ഷൻ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കതോലിക്കാ ബാവ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
HB Moran Mor Baselios Cleemies Catholicos will attend the annual conference of Minority Commission members as a special invitee.
ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ 2023 മാർച്ച് 29ന് ഡൽഹിയിലെ ഡോ. അംബേദ്കർ സെന്ററിലാണ് കോൺഫറൻസ്. കേന്ദ്ര മന്ത്രി ജോൺ ബിർള മുഖ്യാതിഥി ആയിരിക്കും. ന്യൂനപക്ഷ വിഭാഗങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടിസിന്റെ ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.