മലങ്കര മേജർ സെമിനാരിയുടെ റെക്ടറായി ഫാ ജിജി ഫിലിപ്പ് ചരിവുപുരയിടത്തിൽ നിയമിതനായി
തിരുവനന്തപുരം സെന്റ് മേരിസ് മലങ്കര മേജർ സെമിനാരിയുടെ പുതിയ റെക്ടറായി ഫാ ഡോ എബ്രഹാം ചരിവുപുരയിടത്തിൽ നിയമിതനായി.
തിരുവല്ല അതിഭദ്രാസനം പൂഴിക്കുന്ന് തിരുഹൃദയ ഇടവകാംഗമായ ഫാ. ജിജി (എബ്രഹാം) 1990 ലാണ് പൗരോഹിത്യം സ്വികരിച്ചത്. തിരുവല്ല അതിഭദ്രാസനം മുവാറ്റുപുഴ ഭദ്രാസനം, കാനഡ എന്നിവടങ്ങളിൽ സേവനം അനുഷ്ടിച്ചു. ടൊര്‍ണാഡോ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്ത ബിരുധവും 2012 ൽ റോമിലെ ആൻജെലിക്കും യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്ന് തിരുവല്ല അതിഭദ്രസനം ഹൈറേഞ്ച് മേഖല കോർഡിനേറ്ററായി സേവനം അനുഷ്ഠിക്കുകയും 2015 മുതൽ സമാധാന രാഞ്ജി കാനഡ, അമേരിക്ക ഭദ്രാസന വികാരി ജനറലായി ശുശ്രുഷ ചെയ്തു വരുന്നു.