93ാമത് പുനരൈക്യ വാർഷികത്തിൽ പങ്കെടുത്ത നെടുമങ്ങാട് വൈദീക ജില്ലയിലെ MCA അംഗങ്ങളുടെ ശ്രദ്ധേയമായ അനുഭവ കുറിപ്പ്

93ാമത് പുനരൈക്യ വാർഷികത്തിൽ പങ്കെടുത്ത നെടുമങ്ങാട് വൈദീക ജില്ലയിലെ  MCA അംഗങ്ങളുടെ ശ്രദ്ധേയമായ അനുഭവ കുറിപ്പ്

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തൊണ്ണൂറ്റി മൂന്നാമത് പുനരൈക്യ വാർഷികവും സഭാ സംഗമവും ഞങ്ങളെ സംബന്ധിച്ച് ഒരു തീർത്ഥാടനം ആയിരുന്നു.

93 വർഷങ്ങൾക്ക് മുൻപ് തങ്കശേരി അരമനയിൽ അഞ്ചു പേർ ഒരുമിച്ചു കൂടി നടത്തിയ പുനരൈക്യം ഓരോ മലങ്കര സുറിയാനി കാത്തോലിക്കനും അഭിമാനം കൊള്ളേണ്ട സുദിനമായിരുന്നു.
അത് ഇന്നും തുടർന്ന് കൊണ്ടേയിരിക്കുന്നു.

തൊണ്ണൂറ്റി മൂന്നാമത് വാർഷിക ആഘോഷങ്ങളിലും സഭാ സംഗമത്തിലും, സഭാ തലവനോടും,സഭയുടെ ആത്മീയ അച്ചാര്യന്മാർക്കും, വന്ദ്യ വൈദികർക്കും, സന്യാസിനിമാർക്ക്മൊപ്പം പങ്കെടുക്കുവാനുള്ള അവസരം. ഈ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുക എന്നത് സഭയോട് ചേർന്ന് നില്കുന്നവർക്ക് തങ്ങളുടെ സാന്നിധ്യം വെളിപ്പെടുത്താനുള്ള അവസരമാണ്.എല്ലാ മലങ്കര സുറിയാനി കാത്തോലിക്കർക്കും അഭിമാനകരമായഒരു മുഹൂർത്തമാണ് ഇത്.

പണ്ടുകാലങ്ങളിൽനെടുമങ്ങാട് വൈദിക ജില്ലയിൽ നിന്ന് മുതിർന്ന MCA അൽമായരുടെ നേതൃത്വത്തിൽ    പുനരൈക്യ വാർഷികത്തിലും സഭാ സംഗമത്തിലും പങ്കെടുക്കുകയും, ഇന്ന് നെടുമങ്ങാട് വൈദിക ജില്ലയിലെ(തിരുവനന്തപുരം മേജർ അതി ഭദ്രാസനം ) അൽമായർക്കൊപ്പം അവർക്ക് നേതൃത്വം നൽകി പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പറയാതിരിക്കാൻ വയ്യ. 

ഇത്തരത്തിലുള്ള കൂടിവരവുകളിൽ പരസ്പരം കാണാനും സ്നേഹം പങ്കുവയ്ക്കാനും ബന്ധങ്ങൾ പുതുക്കാനും സാധിച്ചു എന്നു പറയാതെ വയ്യ.

70 വയസ്സുള്ള കരിപ്പൂർ ഇടവകയിലെ ക്രിസ്തു ദാസ് സാറിനെ പോലുള്ള  തല മുതിർന്ന നേതാക്കന്മാർ ഈ വാർദ്ധക്യത്തിലും സെപ്റ്റംബർ മാസം ഇരുപതാം തീയതി തന്നെ ബസ്സിൽ മൂവാറ്റുപുഴയിൽ എത്തി സുവിശേഷ സന്ധ്യമുതൽ ഇരുപത്തി ഒന്നാം തീയതി അവസാനം വരെ പങ്കെടുത്തു എന്ന് കേൾക്കുമ്പോൾ ഞങ്ങൾ അഭിമാനിക്കുന്നു.

സെപ്റ്റംബർ മാസം ഇരുപതാം തീയതി  ഭാര്യയെ അർദ്ധരാത്രി ആശുപത്രിയിൽ ഡോക്ടറെ കാണിച്ചു ഡിസ്ചാർജ് ചെയ്തു എല്ലാം ഇവാനിയോസ് പിതാവിന്റെ കരങ്ങളിൽ ഏൽപ്പിച്ച് പ്രാർത്ഥനയോടുകൂടി 21- തീയതി വെളുപ്പിന് 3. 30ന് നെടുമങ്ങാട് ബഥനി ഐടിസി യിൽ എത്തിച്ചേർന്ന അരുവിക്കരയിലെ ശ്രീ സ്റ്റീഫൻ ചേട്ടൻ ഒരു അഭിമാനം തന്നെയാണ് ഞങ്ങൾക്ക്....

കരമന തമലം എന്ന സ്ഥലത്തുനിന്നും  അതിരാവിലെ മഴയെ പോലും വെല്ലുവിളിച്ച് ,പുനരൈക്യ  വാർഷികതിലും സഭാ സംഗമത്തിലും പങ്കെടുക്കുന്നത് എനിക്ക് അഭിമാനമാണ്, എന്റെ പങ്കാളിത്ത സാന്നിധ്യം ഉറപ്പ് വരുത്തുന്നതിനുള്ള അവസരം ആണ് എന്നു പറഞ്ഞുകൊണ്ട് അതി രാവിലെ എത്തിച്ചേർന്ന  ഡോമിനിക്  ചേട്ടനും എം സി എ യുടെ അഭിമാനം തന്നെയാണ്.....

പൊന്മുടിക്ക് സമീപമുള്ള മേമല എന്ന കൊച്ചു ദേവാലയത്തിൽ നിന്നും 
MCA യുടെ നേതൃത്വത്തിൽ 
കുടുംബമായി എത്തിയ പതിനഞ്ചോളം മുതിർന്നവരും ഒപ്പം അവരുടെ കൈപിടിച്ചു വന്ന കുട്ടികളും
അഭിമാനം തന്നെയാണ്  ഞങ്ങൾക്ക്......

രണ്ടുദിവസം അവധി ലഭിച്ചിട്ടും(ഒരു ദിവസം ഗവണ്മെന്റ് അവധി സെപ്റ്റംബർ 22)
ജില്ലയിലെ  ഏകദേശം ഇരുപത്തി ഒന്നോളം  ടീച്ചർമാരിൽ നിന്നും അവരുടെ ഏക പ്രതിനിധിയായി കടന്നുവന്ന് മലങ്കര സുറിയാനി കത്തോലിക്കാ സഭ അഭിമാനമാണെന്നും സഭ ഇല്ല എങ്കിൽ എനിക്ക് ജോലി  ലഭിക്കില്ല എന്ന  തിരിച്ചറിവ് പങ്കുവെച്ച കോഴിയോട് ശ്രീ രഞ്ജിത് സാറും  എം സി എ ക്ക് അഭിമാനം തന്നെയാണ്. 

തന്റെ 2 കാൽമുട്ടും മടക്കാനും, ഒട്ടും നടക്കാനും പറ്റാതെ വളരെ പ്രയാസപെട്ടു കടന്ന് വരികയും തിരിച്ചുപോരുമ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല  എന്ന് വളരെ സന്തോഷത്തോടുകൂടി അനുഭവം പങ്കുവെച്ച
ശ്രീ മതി ശശികല അരശ്പറമ്പ് എന്ന ചേച്ചിയും എംസി എ ക്ക് അഭിമാനം തന്നെയാണ്.

പതിനഞ്ച് ഓളം ജോലിക്കാർ ഉള്ളതും,താൻ മാറിനിന്നാൽ  ജോലിയെ അത് ബാധിക്കും എന്ന് അറിയാമായിരുന്നിട്ടും അതൊക്കെ മാറ്റി വെച്ചു പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവം പങ്കുവെച്ച സാൻ ജോസ് നെ പോലെയുള്ളവരും  എം സി  എ ക്ക് അഭിമാനം തന്നെയാണ്....

അതിരാവിലെ 3 30ന് തന്നെ ഒത്തിരി പ്രയാസങ്ങൾ നേരിട്ടു അതൊക്കെ മാറ്റിവെച്ചു പങ്കെടുത്തവർ..കുടുംബങ്ങൾ,മോഹനൻ കരിപ്പൂർ, തങ്കച്ചൻ നെടുമങ്ങാട്, അനിൽ വെള്ളൂർക്കോണം, അനിൽ ആനാട്, ഷീജ ആനാട്, ബിന്ദു ആനാട്, സിമി മുണ്ടെല,ജോയ് ആര്യനാട്,രതീഷ് വലിയമല...ഇവർക്കും ഓരോ വ്യക്തിപരമായ അനുഭവങ്ങൾ....
അങ്ങിനെ ഒത്തിരി ഒത്തിരി അനുഭവങ്ങൾ... ആ മഹാസാഗര സംഗമത്തിലേ  ചെറിയ ജല കണങ്ങൾ മാത്രം ആയിരുന്നു ഞങ്ങൾ......

തീർച്ചയായും ഇതൊരു തീർത്ഥാടനം തന്നെയാണ്....

ജയ്  പുനരൈക്യം
പുനരൈക്യം നീണാൾ വാഴട്ടെ

ഷൈൻ
ജില്ലാ പ്രസിഡന്റ്‌
MCA നെടുമങ്ങാട്