K C S L തിരുവനന്തപുരം മേജർ അതിഭദ്രാസനം ദർശൻ 2023

കെ. സി. എസ്. എൽ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ശനിയാഴ്ച (30/9/2023) ആയൂർ ചെറുപുഷ്‌പ്പ സ്കൂളിൽ വെച്ച് "ദർശൻ" എന്ന പേരിൽ സ്നേഹ സംഗമവും 2023-24 അധ്യായന വർഷത്തിലെ വിദ്യാർത്ഥി നേതാക്കളുടെ സത്യ പ്രതിജ്ഞയും സംഘടിപ്പിച്ചു. വർഷങ്ങളായി കെ സി എസ് എൽ പ്രസ്ഥാനത്തിന്ന് അമരക്കാരനായിരുന്ന ശ്രീ. സാബു തങ്കച്ചൻ സാറിനെ അനുമോദിച്ചു. 200 ഓളം കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവുനാടകം സാമൂഹിക പ്രശ്നങ്ങളിലേക്കുള്ള കണ്ണാടിയായി. നാലഞ്ചിറ സെന്റ് ഗോരെറ്റിസ് സ്കൂൾ അവതരിപ്പിച്ച സ്റ്റഡി സർക്കിൾ പ്രേക്ഷക ശ്രെദ്ധ നേടി.
തിരുവനന്തപുരം മേജർ അതിഭദ്രാസന വികാരി ജനറൽ പെരിയ ബഹു. തോമസ് കയ്യാലക്കൽ ഉദ്ഘാടകനായിരുന്നു.
കെ സി എസ് എൽ മേജർ അതിഭദ്രാസന ഡയറക്ടർ ബഹു. ഫാ. നെൽസൺ വലിയവീട്ടിൽ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.
മേജർ അതിഭദ്രാസന കെ സി എസ് എൽ പ്രസിഡന്റ് ശ്രീ.ബിജു തോമസ് സാർ അധ്യക്ഷത വഹിച്ചു.ജില്ലാ വികാരി
ഫാദർ ജോൺ അരീക്കൽ,
കെ സി എസ് എൽ മേജർ അതിഭദ്രാസന ജനറൽ ഓർഗനൈസർ സിസ്റ്റർ പൂർണിമ ഡി.എം, ട്രഷറർ ശ്രീ നിജോ എബ്രഹാം, ചെയർമാൻ ജയ്മോൻ ഡി ജീസൺ അയ്യനേത്ത്, സെക്രട്ടറി ലിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു.