പരിമിതികൾക്കിടയിൽ നിന്നും ബഹ്റൈൻ മലങ്കര സമൂഹം ഓശാന ശുശ്രൂഷകൾ നടത്തി

പരിമിതികൾക്കിടയിൽ നിന്നും ബഹ്റൈൻ മലങ്കര സമൂഹം ഓശാന ശുശ്രൂഷകൾ നടത്തി
പരിമിതികൾക്കിടയിൽ നിന്നും ബഹ്റൈൻ മലങ്കര സമൂഹം ഓശാന ശുശ്രൂഷകൾ നടത്തി

പരിമിതികൾക്കിടയിൽ നിന്നുമവർ ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾ നടത്തി.

മനാമ തിരുഹൃദയ ദൈവാലയത്തിലെ സോഷ്യൽ ഹാളിൽ വന്ദ്യ അജോ ജോസ് കശിശോയുടെ കാർമ്മികത്വത്തിൽ ബഹ്റൈൻ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മയുടെ ഓശാനപ്പെരുന്നാൾ ശുശ്രൂഷകൾ നടക്കപ്പെട്ടു.

ബഹ്റൈനിലെ പ്രത്യേകമായ സാഹചര്യത്തിൽ സ്വന്തമായിയൊരു പട്ടക്കാരൻ (വൈദീകൻ) ഇല്ലാത്ത ബഹ്റൈൻ മലങ്കര കൂട്ടായ്മയുടെ ആത്മീയമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് മലങ്കര സഭയുടെ തലവനും പിതാവുമായ അത്യഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് ക്ലീമ്മീസ് കാതോലിക്കാ ബാവ തിരുമനസ്സ് ബഹു. ഫാ. അജോ ജോസിനെ നിയോഗിച്ച് അയയ്ക്കുകയായിരുന്നു.

മലങ്കര മക്കളുടെ ഏതോരാവശ്യങ്ങളുടെ മേലും നിവർത്തിപ്പ് വരുത്തി അനുഗ്രഹം വർഷിക്കുന്ന അത്യഭിവന്ദ്യ ബാവ തിരുമനസ്സിന് നന്ദി. 

ബഹ്റൈൻ മലങ്കര സുറിയാനി കത്തോലിക്കാ കൂട്ടായ്മയ്ക്ക് ടീം ഖോലോ ദ് മലങ്കരയുടെ പ്രാർത്ഥനാശംസകൾ.