അത്യഭിവന്ദ്യ കാതോലിക്കാ ബാവയ്ക്ക് ബിർമിങ്ഹാമിൽ ഊഷ്മള വരവേൽപ്പ്

അത്യഭിവന്ദ്യ കാതോലിക്കാ ബാവയ്ക്ക് ബിർമിങ്ഹാമിൽ ഊഷ്മള വരവേൽപ്പ്
എട്ടാമത് നാഷണൽ മലങ്കര കൺവെൻഷന്റെ മുഖ്യാതിഥിയായി യൂകെയിൽ എത്തിയ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അത്യഅഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാബാവയയ്ക്ക് ബിർമിങ്ഹാം എയർപോർട്ടിൽ മലങ്കര സുറിയാനി കത്തോലിക്കാ നാഷണൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഊഷ്മള വരവേൽപ്പ്.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെ റീജിയണിന്റെ സ്പെഷ്യൽ പാസ്റ്ററും,കോർഡിനേറ്ററുമായ റവ.ഡോ.കുര്യാക്കോസ് തടത്തിൽ,വിവിധ മിഷനുകളിലെ വൈദീകരായ ഫാ.ജിബു മാത്യു,ഫാ.കുര്യാക്കോസ് തിരുവാലിൽ,ഫാ.ഡാനിയേൽ പ്ലാവിളയിൽ,ഫാ.ജിജി പുതുവീട്ടിൽകളം SJ,നാഷണൽ കൗൺസിൽ വൈസ് പ്രസിഡന്റ് ശ്രീ.റെജി മാണികുളം,സെക്രട്ടറി ശ്രീ.ഷാജി കൂത്തനേത്ത്,എം.സി.വൈ.എം ആനിമേറ്റർ ശ്രീ.ജോബി എന്നിവരും കൊവന്ററി-ബിർമിങ്ഹാം മിഷൻ പ്രതിനിധികളും ചേർന്നാണ് അത്യഅഭിവന്ദ്യ കാതോലിക്കാബാവയെ സ്വീകരിച്ചത് .
വെള്ളിയാഴ്ച്ച ആരംഭിക്കുന്ന മലങ്കര നാഷണൽ കൺവൻഷനിൽ മുഖ്യാതിഥിയായി എത്തിയ അത്യഅഭിവന്ദ്യ കാതോലിക്കാബാവ കൺവൻഷനു ശേഷം കൊവന്ററി-ബിർമിങ്ഹാം മിഷനിലും,മാഞ്ചസ്റ്റർ മിഷനിലും പരി.കുർബാന അർപ്പിക്കുന്നതായിരിക്കും എന്ന് റവ.ഡോ കുര്യാക്കോസ് തടത്തിൽ അറിയിച്ചു.