യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരത്ത് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ആരാധനയ്ക്ക് സൗകര്യമൊരുക്കി
യാക്കോബായ സുറിയാനി സഭയ്ക്ക് തിരുവനന്തപുരം പേരൂർക്കടയിൽ ആരാധന പുനരാരംഭിച്ചു.
തിരുവനന്തപുരം സെൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിന്റ ആഭിമുഖ്യത്തിൽ പേരൂർക്കടയിൽ യാക്കോബായ സുറിയാനി സഭയുടെ ആരാധന പുനരാരംഭിച്ചു. പേരൂർക്കട സെന്റ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിൽ പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ അഭി. ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പൊലീത്ത വി. കുർബ്ബാന അർപ്പിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ മാത്യൂസ്
മോർ പോളിക്കാർപ്പോസ് ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള എല്ലാ ശനിയാഴ്ചകളിലും സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിൽ രാവിലെ 6:15-ന് പ്രഭാത നമസ്ക്കാരവും 7ന് വി. കുർബ്ബാനയും നടത്തപ്പെടുന്നതാണ്.