ഭൂകമ്പത്തിൽ തകർന്ന ആലപ്പോ പാത്രിയർക്കീസ് ബാവ സന്ദർശിച്ചു

ആലപ്പോ, സിറിയ : 2023 ഫെബ്രുവരി 8 ന്, പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ ബാവ , രണ്ട് ദിവസം മുമ്പ് നഗരത്തിലുണ്ടായ ഭൂകമ്പത്തിൽ ഇരയായവരെ സന്ദർശിക്കുവാൻ ആലപ്പോയിലെത്തി.
മോർ അഫ്രേം കത്തീഡ്രലിൽ എത്തി പരിശുദ്ധ ബാവ ഭൂകമ്പത്തിൽ മരണപ്പെട്ടവർക്കു വേണ്ടിയും, പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കുന്നതിനും പ്രാർത്ഥന നടത്തുകയും ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
ഭദ്രാസന കേന്ദ്രത്തിൽ നൽകുന്ന സേവനങ്ങളും ബാവ പരിശോധിച്ചു.
ആലപ്പോയിലെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ബത്രോസ് കാസിസ് ബാവയെ സ്വീകരിച്ചു, പാത്രിയാർക്കൽ സെക്രട്ടറിയും മീഡിയ ഓഫീസ് ഡയറക്ടറുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മോർ ജോസഫ് ബാലി എന്നിവർ അനുഗമിച്ചു.