ജർമ്മനിയിലെ ബർളിനിൽ നടത്തപ്പെടുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന MGM Bethany Santha Bhavan Special School കുഞ്ഞുങ്ങൾ മത്സരിയ്ക്കുന്നു

ജർമ്മനിയിലെ ബർളിനിൽ നടത്തപ്പെടുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന MGM Bethany Santha Bhavan Special School കുഞ്ഞുങ്ങൾ മത്സരിയ്ക്കുന്നു
  • കല്ലൂപ്പാറക്കടുത്ത് കടമാൻകുളത്ത് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ബഥനി മിശിഹാനുകരണ സന്ന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിന്റെ പെഷ്യൽ സ്കൂളാണ് എംജിഎം ബഥനി ശാന്തിഭവൻ.  സിസ്റ്റർ മേഴ്ലെറ്റ് SIC ആണ് സ്കൂൾ പ്രിൻസിപ്പൽ.
    എറണാകുളം, കോട്ടയം ജില്ലകളിലായി നടത്തപ്പെട്ട സെലക്ഷൻ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബ്ലസ്സി ബിജുവും, മെറിൻ വിൽസനും പോണ്ടിച്ചേരി, ഗുജറാത്ത്, ഹരിയാന, ഡൽഹി - നോയിഡ തുടങ്ങിയ സ്ഥലങ്ങളിലും മത്സരിച്ചാണ് ഇന്ത്യൻ ടീമിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

    ജർമ്മനിയിലെ ബർളിനിൽ  2023 ജൂൺ 12 മുതൽ 17 നടത്തപ്പെടുന്ന സ്പെഷ്യൽ ഒളിമ്പിക്സിൽ 173 രാജ്യങ്ങളിൽ നിന്നും 650 ലധികം അത്–ലറ്റിക്സുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 176 കുട്ടികളാണ് ഇപ്രാവശ്യത്തെ സ്പെഷ്യൽ ഒളിമ്പിക്സിൽ മത്സരിയ്ക്കുന്നത്. കൂടുതൽ കുട്ടികൾ ഗോവയിൽ നിന്നാണ്. കേരളത്തിൽ നിന്നും 30 കുട്ടികൾ മത്സരിയ്ക്കുന്നുണ്ട്.



    സാദാ ഒളിമ്പിക്സ്, പാരാ ഒളിമ്പിക്സ്, സ്പെഷ്യൽ ഒളിമ്പിക്സ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്കായുള്ള ഒളിമ്പിക്സ് ആണ് ലോകോത്തരമായി നടത്തപ്പെടുന്നത്.  Ministry of youth and sport affair ന്റെയും SAI യുടെയും നേതൃത്വത്തിലാണ്  ഇന്ത്യയിൽ സ്പെഷ്യൽ ഒളിമ്പിക്സ് നടത്തപ്പെടുന്നത്. ഇതിനായുള്ള ചിലവുകളും അവർ വഹിക്കും. മറ്റു ഒളിമ്പിക്സ് മത്സരങ്ങളെ പോലെ ജില്ല, സംസ്ഥാനം, രാജ്യം, രാജ്യാന്തരമായിട്ടാണ് സ്പെഷ്യൽ ഒളിമ്പിക്സും നടത്തപ്പെടുന്നത്. 4 വർഷത്തിൽ ഒരിക്കലാണ് ലോകാന്തരമായി സ്പെഷ്യൽ ഒളിമ്പിക്സ് നടത്തുന്നത്. മറ്റുള്ളവർക്ക് കൂടി അവസരം ലഭിക്കണം എന്ന നിലയിൽ ഒരാൾക്ക് ഒരുപ്രാവശ്യം മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിയ്ക്കുകയുള്ളൂ. 
  • Blessy Biju - ???? Beach Volley
    Merin Wilson - ???? Basketballs 

    Bethany Congregation of Sisters (nuns) attached to the Syro-Malankara Catholic Church for running the MGM Bethany Santhi Bhavan, a unique special school for the mentally challenged children at Kadamankulam near Kallooppara.